Saturday, 2 December 2017
Weekly Reflection Nov 27-30
അധ്യാപന പരിശീലനം മൂന്നാം ആഴ്ച്ച പിന്നിട്ടിരിക്കുന്നു.ഈയാഴ്ച്ചയും വളരെ നന്നായി തന്നെ മുന്നോട്ടു പോയി. രണ്ട് ദിവസം സ്കൂളിൽ അസംബ്ളി ഉണ്ടായിരുന്നു.കലോത്സവത്തിന്റെ തിരക്കുകൾ ആയിരുന്നു സ്കൂളിൽ. ഈയാഴ്ച്ച നാലു ദിവസം മാത്രമെ ക്ലാസ് ഉണ്ടായിരുന്നുള്ളു.നന്നായി തന്നെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. ഇടയ്ക്ക് അവധികൾ വരുന്നത് സ്കൂൾ പ്രവർത്തനങ്ങളെ ചെറുതെങ്ങിലും ബാധിക്കുന്നുണ്ട്. സ്കൂളിൽ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.ഞങ്ങളും അധ്യാപകരെ സഹായിക്കുകയുണ്ടായി.സംസ്കൃതോത്സവത്തില്‍ അവതരിപ്പിക്കുന്നതിനായി കുട്ടികള്‍ നാടകം പരിശീലിക്കുന്നുണ്ടായിരുന്നു.ഇത്തരംകാഴ്ചകള്‍ സ്കൂള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment