welcome

Tuesday, 12 December 2017

Weekly Reflection Dec 4- 8

അധ്യാപന പരിശീലനത്തിന്റെ നാലാം ആഴ്ചയും കടന്നുപോയി.ഈ ആഴ്ചയ്ക്ക് ശേഷം സ്കൂളില്‍ ക്രസ്തുമസ് പരീക്ഷയും ക്രസ്തുമസ് അവധിയും കഴിഞ്ഞതിനു ശേഷമേ തിരിച് എത്തേണ്ടതുള്ളു ആയതിനാല്‍ മൂന്ന് ആഴ്ച്ചയോളം സ്കൂളില്‍ നിന്നും വിട. പരീക്ഷയ്ക്കായുള്ള ഭാഗങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു.അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും യാത്ര പറഞ്ഞു.ഇംഗ്ളീഷ് ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച്ച പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.കുട്ടികളുടെ വക ഇംഗ്ളീഷ് നുറുങ്ങുകളും ഉണ്ടായിരുന്നു. ഇംഗ്ളീഷിലെ ചില കുസൃതിചോദ്യങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ ഇട്ടിരുന്നു കുട്ടികള്‍ ആ മത്സരത്തില്‍ ആവേശപൂര്‍വം പങ്കെടുത്തു. സ്കൂൾ കലോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.കുട്ടികളുടെ എല്ലാ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രീതിയിലുള്ള സഹായവും സ്കൂളിന്റെ ഭാഗത്തു നിന്നും നൽകുന്നുണ്ട്. നല്ല രീതിയില്‍ ഈ ആഴ്ചയും കടന്നു പോയി.എല്ലാവര്‍ക്കും ക്രിസ്തുമസ് നവവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ഈ ആഴ്ചയ്ക്കും വിട ചൊല്ലി.

Saturday, 2 December 2017

Weekly Reflection Nov 27-30

അധ്യാപന പരിശീലനം മൂന്നാം ആഴ്ച്ച പിന്നിട്ടിരിക്കുന്നു.ഈയാഴ്ച്ചയും വളരെ നന്നായി തന്നെ മുന്നോട്ടു പോയി. രണ്ട് ദിവസം സ്കൂളിൽ അസംബ്ളി ഉണ്ടായിരുന്നു.കലോത്സവത്തിന്റെ തിരക്കുകൾ ആയിരുന്നു സ്കൂളിൽ. ഈയാഴ്ച്ച നാലു ദിവസം മാത്രമെ ക്ലാസ് ഉണ്ടായിരുന്നുള്ളു.നന്നായി തന്നെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. ഇടയ്ക്ക് അവധികൾ വരുന്നത് സ്കൂൾ പ്രവർത്തനങ്ങളെ ചെറുതെങ്ങിലും ബാധിക്കുന്നുണ്ട്. സ്കൂളിൽ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.ഞങ്ങളും അധ്യാപകരെ സഹായിക്കുകയുണ്ടായി.സംസ്കൃതോത്സവത്തില്‍ അവതരിപ്പിക്കുന്നതിനായി കുട്ടികള്‍ നാടകം പരിശീലിക്കുന്നുണ്ടായിരുന്നു.ഇത്തരംകാഴ്ചകള്‍ സ്കൂള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തി.