അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയും കടന്നു പോയിരിക്കുന്നു.മികച്ച അനുഭവങ്ങൾ സമ്മാനിച്ച ദിനങ്ങൾ ആയിരുന്നു കടന്നു പോയത്.അധ്യാപനത്തിന്റെ വേറിട്ട കാഴ്ചകളും കാഴ്ചപ്പാടുകളും സമ്മാനിച്ച ദിനങ്ങൾ ആയിരുന്നു കടന്നു പോയത്.അവസാന ആഴ്ച്ച ബാക്കി ഉണ്ടായിരുന്ന പാഠഭാഗങ്ങൾ പഠിപ്പിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തു.അധ്യാപകരോടും വിദ്യാർത്ഥികളോടും യാത്ര പറഞ്ഞു.മികച്ച പിന്തുണ നൽകിയ വിദ്യാലയമായിരുന്നു ഗുരുദേവ എച്ച്.എസ്.ഒരിക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച വിദ്യാലയം.
ഈ ആഴ്ച ഞങ്ങൾ ബാക്കി ഉണ്ടായിരുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തു.ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോൺഷന്റൈസേഷൻ പരിപാടി ചെയ്യുകയും ചെയ്തു.കുട്ടികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.അവരെ കൊണ്ട് പോസ്റ്ററുകൾ ചെയ്യിപ്പിക്കുകയും ചെയ്തു.വളരെ നന്നായി തന്നെ അവസാന ആഴ്ച്ച സ്കൂളിൽ ചെലവഴിക്കാൻ സാധിച്ചു.